Section

malabari-logo-mobile

കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ ; റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി

HIGHLIGHTS : കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ...

കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി, നിയമ, ധനകാര്യ സെക്രട്ടറിമാരുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റി 27നകം യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
എംപാനൽ ജീവനക്കാരുടെ പ്രശ്‌നങ്ങളോട് സർക്കാരിന് അനുഭാവപൂർണമായ സമീപനമാണുള്ളത്. എം പാനൽ ജീവനക്കാരോട് അവരുടെ നിയമനവിവരങ്ങൾ കെ.എസ്.ആർ.ടി.സിയെ അറിയിക്കുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി ഡിസംബർ 26 വൈകിട്ട് അഞ്ചുമണി വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!