Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ

HIGHLIGHTS : എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. സാഹോദര്യത്തിന്റേയും  സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മ...

എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. സാഹോദര്യത്തിന്റേയും  സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ പിറവി തന്നെ.
നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓർമ്മിപ്പിച്ച കാലം കൂടിയാണിത്.  പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം വാതിലുകൾ അന്യനു വേണ്ടി തുറന്നിടാൻ മനസു കാണിച്ചവർ ക്രിസ്മസിന്റെ സന്ദേശം തന്നെയാണ് ഉൾക്കൊള്ളുന്നത്. കേരളീയർക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാനിർഭരമായ  നല്ല നാളെയിലേക്ക് ചുവടുവെക്കാൻ ക്രിസ്മസ്  നമുക്ക് കരുത്തേകുമെന്നും   മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!