Section

malabari-logo-mobile

കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ സക്കറിയയുടെ ഉമ്മയെ കാണാന്‍ പരപ്പനങ്ങാടിയില്‍ എത്തി

HIGHLIGHTS : പരപ്പനങ്ങാടി :കഴിഞ്ഞ 9 വര്‍ഷമായി വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കറിയയുടെ ഉമ്മയെ കാണാന്‍ ,കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി ന...

ഹംസ കടവത്ത്

പരപ്പനങ്ങാടി :കഴിഞ്ഞ 9 വര്‍ഷമായി വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കറിയയുടെ ഉമ്മയെ കാണാന്‍ ,കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ് പരപ്പനങ്ങാടി സക്കറിയയുടെ വീട്ടിലെത്തി .
കഴിഞ്ഞ 27 മാസമായി തന്റെ മകന്‍ എം എസ് സി വിദ്യാര്‍ത്ഥിയായി പഠനം നടത്തികൊണ്ടിരിക്കെ ജെ എന്‍ യു കോളേജില്‍ നിന്ന് കാണാതായതാണ് .മകനെ കണ്ടുകിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു കയറിയിറങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലന്ന് നജീബിന്റെ ഉമ്മ പറയുന്നു .നീതി തേടി പോകുമ്പോഴൊക്കെ മുഖം തിരിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥരെയാണ് കാണാന്‍ കഴിയുന്നതെന്നും ,ഈ സര്‍ക്കാരിന്റെ കാലത്തു നീതി പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു .
കാണാതായതിന്റെ തലേ ദിവസം എ ബി വി പി ക്കാര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നുവെന്നും എന്നാല്‍ അതേപ്പറ്റി പോലും കൃത്യമായ അന്വേഷണം പോലും നടന്നില്ലെന്ന് നജീബിന്റെ ഉമ്മ യുടെ കൂടെയുണ്ടായിരുന്ന സഹോദരന്‍ ഹസീബ് അഹമ്മദ് പറഞ്ഞു .
അങ്ങയുടെ മകന്‍ ജയിലില്‍ എങ്കിലും ഉണ്ടല്ലോ ,എന്റെ മകന്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും നജീബിന്റെ ഉമ്മ സക്കറിയയുടെ ഉമ്മയോട് വികാരാഭരിതമായി വിതുമ്പി .എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഫീര്‍ ഒപ്പമുണ്ടായിരുന്നു .
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് സക്കറിയക്കും നജീബ് അഹമ്മദിനും, കൊടിഞ്ഞിയിലെ ഫൈസലിനും ജനാധിപത്യ പൗരാവകശത്തെ കഴുത്ത് ഞെരുക്കുന്ന ഇത്തരം ദുരനുഭവം ഉണ്ടായതെന്ന് സഫീര്‍ ആശങ്ക പ്രകടിപ്പിച്ചു . പരപ്പനങ്ങാടി യിലെ പൗരാവകാശ പ്രവര്‍ത്തകരായ പി. കെ. അബൂബക്കര്‍ , സി. ആര്‍. പരപ്പനങ്ങാടി, എസ് ഐ. ഒ അധ്യക്ഷന്‍ സുധീര്‍ നഹ, സോളിഡാരിറ്റി നേതാക്കളായ അശറഫ് സ്‌കൈനെറ്റ്, ഇര്‍ഷാദ്, വനിത ജമാഅത്ത് നേതാക്കളായ കെ. എം. റമീസ, ഫാത്തിമ റഹീം, വെല്‍ഫെയര്‍ വനിത നേതാക്കളായ ഹബീബ ബഷീര്‍, റുഖിയ ഗസ്സാലി എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശ സംഘത്തെ സ്വീകരിച്ചു.
കൊടിഞ്ഞിയില്‍ വര്‍ഗീയ അക്രമികളാല്‍ അറുകൊല ചെയ്യപെട്ട ഫൈസലിന്റെ വസതിയിലും ഇവര്‍ സന്ദര്‍ശനം നടത്തി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!