Section

malabari-logo-mobile

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന നടപടി; കെഎസ്ആര്‍ടിസി സുപ്രീംകോടതയില്‍

HIGHLIGHTS : ദില്ലി: ഹൈക്കോടതിയുടെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

ദില്ലി: ഹൈക്കോടതിയുടെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ഏകദേശം 1500 എംപാനല്‍ ഡ്രൈവര്‍മാര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാവുക. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് കെഎസ്ആര്‍ടിയുടെ ആവശ്യം. ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി ഏറെ ബുദ്ധിമുട്ടും എന്നുള്ളതുകൊണ്ടാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇതോടെ തൊഴില്‍ നഷ്ടമായ എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!