Section

malabari-logo-mobile

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു

HIGHLIGHTS : കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍-ലക്ഷ്...

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ സുധീഷ്(23)ആണ് മരിച്ചത്.

കഴിഞ്ഞ അഞ്ചുദിവസമായി സുധീഷ് പനിബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം ഇതേകോളനിയില്‍ കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയിലാണ് കുറച്ച് കാലമായി സുധീഷ് താമസിച്ചിരുന്നത്. കൂലിപ്പണി ചെയ്തിരുന്ന സുധീഷ് പനിബാധിച്ചതിനെ തുടര്‍ന്നാണ് വയനാട്ടിലേക്ക് വന്നത്. ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. കുരങ്ങുപനിക്കെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

sameeksha-malabarinews

സുധീഷിന്റെ മൃതദേഹം കോളനി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യ:ഗൗരി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!