തിരൂരങ്ങാടി: വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പില്‍ ലോറിതട്ടി വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങല്ലൂര്‍ സ്വദേശി കുറ്റിത്തറ നല്ലൂര്‍ സലാമിന്റെ മകന്‍ ഫയാസ് (15)ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബൈക്കില്‍ സഞ്ചരിക്കവെ അപകടം സംഭവിച്ചത്. വേങ്ങര പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




