ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടും പാലക്കാട്ടും എന്‍ഐഎ റെയ്ഡ്

കാസര്‍കോട്:  ശ്രീലങ്കയില്‍ പള്ളികളില്‍ നടന്ന ചാവേര്‍ ബോംബ്‌സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് വിദ്യാനഗറില്‍ റെയ്ഡ്. രണ്ട് വീടുകളിലാണ് ഇപ്പോള്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരിക്കുന്നത്.
ഇവിടെ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിന് നാളെ ഇവരോട് കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

പാലക്കാട്ടും എന്‍ഐഎ സംഘം റെയിഡ് നടത്തി. കൊല്ലങ്കോട്ടെ ഒരു വസതിയിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെ ഇവിടെ നിന്നും ഒരാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top