തിരൂര്‍: തിരൂര്‍ പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ സഹോദരങ്ങക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വാക്കാട് കളരിക്കില്‍ അന്‍വര്‍(27), പറവണ്ണ ആലിന്‍ചുവട് കൊണ്ടാരന്റെ പുരയക്കല്‍ സഹീര്‍(32) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
ഈ കേസില്‍ അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്. തിരൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, എസ്‌ഐ ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പറവണ്ണ സ്വദേശികളായ ചൊക്കന്റെ പുരയ്ക്കല്‍ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് വെട്ടേറ്റത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായ കുഞ്ഞിമോന്‍ ആറുമാസം മുമ്പ് പാര്‍ട്ടി വിടുകയും ഇപ്പോള്‍ മുസ്ലീംലീഗിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാരണത്താലാണ് കുഞ്ഞിമുഹമ്മദിന് ആക്രമിച്ചതെന്ന് മൊഴിയില്‍ പറഞ്ഞിരുന്നു. കുഞ്ഞിമുഹമ്മദിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മുഹമ്മദ് റാഫിക്കും വെട്ടേറ്റിരുന്നു.




