Section

malabari-logo-mobile

കെ റെയില്‍ പദ്ധതി: ആശങ്ക പങ്കുവെച്ച് പരപ്പനങ്ങാടി ചിറമംഗലത്തെ 200 ഓളം കുടുംബങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വലിയ ആശങ്കയില്‍ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സ...

പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വലിയ ആശങ്കയില്‍ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനടക്കമുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതോടെ പരപ്പനങ്ങാടി ചെറമംഗലം ഭാഗത്തുള്ളവരാണ് വലിയ ആശങ്കയില്‍ കഴിയുന്നത്.

ഇപ്പോള്‍ റയില്‍ കടന്ന് പോകുന്ന സ്ഥലത്ത് നിന്നും 30 മീറ്റര്‍ ആണ് സ്വീകരിക്കുന്നതെങ്കില്‍ ഇവിടത്തെ 174 വീടുകളെയാണ് അത് ബാധിക്കുക. പരപ്പനങ്ങാടി ടൗണിലെ അടക്കം നിരവധി കെട്ടിടങ്ങളെയും ബാധിക്കും.

sameeksha-malabarinews

കൃത്യമായ നഷ്ടപരിഹാര തുക മുന്‍കൂറായി ലഭിക്കുകയാണങ്ങില്‍ മാത്രമെ തങ്ങള്‍ ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാകു എന്ന് പ്രദേശ വാസികള്‍ പറയുന്നു.

സ്ഥലത്തെ താങ്ങുവില കണക്കാക്കി നാലിരട്ടി നല്‍കുമെന്ന് കെ റെയില്‍ സി.ഇ.ഒ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ യോഗം ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും മറ്റും സമതി രൂപീകരിക്കാനും അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരാനും ഇവര്‍ തീരുമാനിച്ചിരുന്നു.

ഷരീഫ് വടക്കയില്‍, യു.എ റസാഖ്, അനീസ് കൂരിയാടന്‍, നവാസ് ചെറമംഗലം, യു.വി സുരേന്ദ്രന്‍, ചെങ്ങാടന്‍ ഹംസ, ചെങ്ങാടന്‍ മുഹമ്മദ്, പൂഴിക്കല്‍ അഷ്റഫ്, കൗണ്‍സിലര്‍മാരായ ബേബി അച്ചുതന്‍, ജാഫര്‍ നെച്ചിക്കാട്ട്, ചോലയില്‍ ഹംസ, പി.വി സാലിം, കാരാടന്‍ മുഹമ്മദ്, ശിഹാബ് കുഞ്ഞോട്ട്, അരീക്കന്‍ ബഷീര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!