സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ശ്രീനാരായണ ഗുരു മുന്നറിയിപ്പ് നല്‍കിയിരുന്നു: മന്ത്രി വി ശിവന്‍കുട്ടി

സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ശ്രീനാരായണ ഗുരു അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എസ് എന്‍ ഡി പി യോഗം വടുവോത്ത് ശാഖ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരു അന്ന് മുന്നറിയിപ്പ് നല്‍കിയ കാര്യങ്ങളില്‍ പലതും ഇപ്പോള്‍ സംഭവിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജാതിയും മതവും സംബന്ധിച്ച ഗുരുവിന്റെ വിലയിരുത്തലുകള്‍ വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാണ്. മനുഷ്യനെ സേവിക്കുക എന്നതാണ് പരമ പ്രധാന ധര്‍മമെന്ന് ഗുരു അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ നവോഥാന മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഗുരുവിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ത്തമാന കാലത്തെ പല പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം ഗുരു ദര്‍ശനങ്ങളിലുണ്ട്. മത,ജാതി, വര്‍ണ ഭേദമന്യേ ഏവര്‍ക്കും പിന്തുടരാവുന്ന ദാര്‍ശനിക പ്രത്യയ ശാസ്ത്രമാണ് ഗുരു മുന്നോട്ട് വച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top