Section

malabari-logo-mobile

യുഎപിഎ അറസ്റ്റ്: പോലീസിനെതിരെ സിപിഎം പരസ്യമായി രംഗത്ത്

HIGHLIGHTS : കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന പേരില്‍ യുവാക്കളായ സിപഐഎം പ്രവര്‍ത്തകരെ യുഎപിഎ

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന പേരില്‍ യുവാക്കളായ സിപഐഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ എതിര്‍പ്പുമായി സിപിഐഎം തന്നെ രംഗത്ത്. പോളിറ്റിബ്യൂറോ അംഗം എം എ ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങി പ്രാദേശിക ഘടകങ്ങള്‍ വരെ പോലീസ് നടപടിക്കെതിരെ രംഗത്തെത്തി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൈന്‍ ഷുഹൈബിന്റെയും താഹയുടെയും പേരില്‍ യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണ് പോലീസിന്റേതെന്ന് പ്രമേയത്തില്‍ പറയുന്നു.

sameeksha-malabarinews

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ത്ഥിയും സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റ് അംഗവുമായ അലന്‍ ഷുഹൈബ്(20), കോഴിക്കോട്ടെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയും സിപിഎം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസല്‍(24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അറസ്റ്റിലായത്. ഇവരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു
പോലീസ് പറയുന്നതിന് മുഖവിലക്കെടുക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. പോലീസ് ധൃതിപിടിച്ചാണ് നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഹായം നല്‍കുന്ന കാര്യം പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും മോഹനന്‍ മാസ്്റ്റര്‍ പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിനെതിരെ സിപിഎം നേതാവ് എംവി ജയരാജനും രംഗത്തെത്തി. യുഎപിഎ വിഷയത്തില്‍ തിരുത്തലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ നയമനുസരിച്ചല്ല. സര്‍ക്കാര്‍ നിലപാടനുസരിച്ച് മാറാന്‍ പൊലീസ് തയാറാകണമെന്നും മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന ജയരാജന്‍ ആവശ്യപ്പെട്ടു

യുഎപിഎക്കെതിരെ രാജ്യത്തിനകത്ത് നിരവധി സമരങ്ങള്‍ നടത്തിയ സിപിഎം ഭരിക്കുന്ന കേരളത്തില്‍ തന്നെ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട രണ്ട് യുവാക്കളെ തന്നെ അതെ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അലന്‍ ഷുഹൈബ് സിനിമാനടി സജിത മഠത്തിലിന്റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!