Section

malabari-logo-mobile

കരിപ്പൂരില്‍ കാലില്‍കെട്ടിക്കൊണ്ടുവന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : കൊണ്ടോട്ടി:  കരിപ്പൂര്‍ വിമാനത്താവളം വഴി കാലില്‍ കെട്ടിവെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷഹജസില്‍(32)ല്‍ നിന്...

കൊണ്ടോട്ടി:  കരിപ്പൂര്‍ വിമാനത്താവളം വഴി കാലില്‍ കെട്ടിവെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

കണ്ണൂര്‍ സ്വദേശി ഷഹജസില്‍(32)ല്‍ നിന്നാണ് എയര്‍കസ്റ്റംസ് വിഭാഗം പ്രത്യേക കവറുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണസംയുക്തം പിടികൂടിയത്. സ്വര്‍ണ്ണം അടങ്ങിയ കവറുകള്‍ കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു. സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 50 ലക്ഷം രൂപ വരും.

sameeksha-malabarinews

അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ വന്നിറങ്ങിയ ഇയാള്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ വഴി പുറത്തിറങ്ങുമ്പോഴാണ് പിടിയിലായത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിഥിന്‍ലാല്‍, അസി. കമ്മീഷണര്‍ ഡിഎന്‍ പന്ത്, സൂപ്രണ്ടുമാരായ ഗോകുല്‍ ദാസ്, വിമല്‍ദാസ്, ഐസക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ അഭിനവ്, വിജില്‍, റഹീസ്, ശില്‍പ, രാമേന്ദര്‍, ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവര്‍ അടങ്ങിയ സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!