പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു

കൊച്ചി:  വാളയാര്‍ കേസിലും, മാവോയിസ്റ്റ് വേട്ടയിലും ഐഎഎസ് ഉദ്യോസ്ഥന്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസിലും തെളിയുന്നത് പോലീസ് ക്രിമനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ലെന്നാണെന്ന് സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിഖ് അബു.പോസ്‌ററില്‍ സിപിഎമ്മിന്റെ ചിഹ്നവും ചേര്‍ത്തിട്ടുണ്ട്

ഫേസ്ബുക്കിലെ തന്റെ വാളിലാണ് സര്‍ക്കാരിന്റെ പോലീസ് നടപടികള്‍ക്കെതിരെ ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പോലീസ് നടത്തിയ കൊലപാതകത്തിലും, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച സംഭവത്തിലും പോലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ നിന്നുതന്നെ ഉയരുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

Related Articles