പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം നവംബര്‍ നാലുമുതല്‍ എസ് എന്‍ എം എച്ച് എസ് എസ്സില്‍

പരപ്പനങ്ങാടി: നവംബര്‍ നാല്,അഞ്ച്,ആറ് തീയതികളില്‍ പരപ്പനങ്ങാടി സൂപ്പികുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഉപജില്ലാ കലോത്സവം നടത്തുന്നു. ജില്ലയില്‍നിന്നുള്ള

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: നവംബര്‍ നാല്,അഞ്ച്,ആറ് തീയതികളില്‍ പരപ്പനങ്ങാടി സൂപ്പികുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഉപജില്ലാ കലോത്സവം നടത്തുന്നു. ജില്ലയില്‍നിന്നുള്ള നൂറിലധികം സ്‌കൂളുകളില്‍നിന്നും അയ്യായിരത്തോളം കലാപ്രതിഭകളാണ് രണ്ടു വേദികളിലായി നൂറിലധികം ഇനങ്ങളില്‍ മത്സരിക്കുന്നു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ നാലിന് സ്റ്റേജിതര മത്സരങ്ങളും അഞ്ച്,ആറ് തീയതികളില്‍ സ്റ്റേജ് ഇനങ്ങളുമാണ് നടക്കുക. ആയിരത്തോളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന വിധത്തില്‍ ഭക്ഷണവും കുടിവെള്ളവും വിശ്രമകേന്ദ്രങ്ങള്‍ സ്‌കൂളില്‍ സജീകരിച്ചിട്ടുണ്ട്. നാലാം തീയതി വൈകുന്നേരം നാലുമണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്‍ കലാമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ഡോ.നീതു കൃഷ്ണയുടെ കലാ പ്രകടനം ഉണ്ടായിരിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍, കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ ,ഭാരവാഹികള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കലോത്സവം നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ,സ്വാഗതസംഘം കണ്‍വീനര്‍ എ. ജാസ്മിന്‍, എ ഇ ഒ അബ്ദുല്‍ നാസര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ അബ്ദുസ്സമദ്, പിടിഎ പ്രസിഡണ്ട് പി അഹ്മദ് റാഫി, പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഇര്‍ഷാദ് ഓടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •