Section

malabari-logo-mobile

കോവിഡ് നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം കോവിഡ് ബാധയെ നേരിടാന്‍ സംസ്ഥാനത്തുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 20,000 രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മ...

തിരുവനന്തപുരം കോവിഡ് ബാധയെ നേരിടാന്‍ സംസ്ഥാനത്തുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 20,000 രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്. കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
ഹെല്‍ത്ത പാക്കേജിന് 500 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഏപ്രിലില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുളള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം തന്നെ നല്‍കും.
പെന്‍ഷന്‍ ഇല്ലാത്ത ബിപിഎല്‍ വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായമായി നല്‍കും
സംസ്ഥാനത്താകെ ബിപിഎല്‍ എപ്രില്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും
സംസ്ഥാനത്താകെ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ ഈ മാസം തന്നെ തുടങ്ങും.
2000 കോടി രൂപയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
വാട്ടര്‍ അതോറിറ്റി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഒരു മാസത്തെ സാവകാശം.
സംസ്ഥാനത്തെ ബസ്സുകള്‍ക്ക് ടാക്‌സില്‍ ഇളവു നല്‍കും.
ഓട്ടോ ടാക്‌സി ഫിറ്റനസ് ചാര്‍ജ്ജില്‍ ഇളവ നല്‍കും
സിനിമാ തിയ്യേറ്ററുകള്‍ക്ക് വിനോദനികുതിയില്‍ ഇളവ്
നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക വായിക്കാന്‍ സൗജന്യമായി പുസ്തകങ്ങള്‍ ലഭ്യമാക്കും.
കോവിഡിനെ നേരിടാന്‍ സൈന്യം എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൈന്യത്തിന്റെ ആശുപത്രികളും ഹെലികോപ്ടറുകളും നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് കൂടി സംസ്ഥാനത്ത് കൊറോണ സ്ഥിതീകരിച്ചു. ദുബൈയില്‍ നിന്നുമെത്തിയ കാസര്‍കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!