Section

malabari-logo-mobile

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി

HIGHLIGHTS : ദില്ലി : നിര്‍ഭയക്കേസിലെ പ്രതികളായ നാലുപേരെയും ഇന്ന് തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്ത് തീഹാര്‍ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പ...

ദില്ലി : നിര്‍ഭയക്കേസിലെ പ്രതികളായ നാലുപേരെയും ഇന്ന് തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്ത് തീഹാര്‍ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ്, എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

പുലര്‍ച്ചെ 4.45 മണിയോടെ പ്രതികളെ അവസാന വട്ട പരിശോധനക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. തുടര്‍നന്ന പത്ത് മിനിറ്റ് പ്രതികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയം നല്‍കി. പുലര്‍ച്ചെ അഞ്ചുമണിക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. പിന്നീട് പ്രതികളെ തൂക്കകയറിനടുത്തേക്ക് കൊണ്ടുപോയി. തൂക്കകയറെത്തുന്നതിന് മുന്‍പ് ഇവരുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടിക്കെട്ടി. വധശിക്ഷക്ക് തൊട്ടുമുമ്പ് നാല് പ്രതികളുടെയും മരണവാറണ്ട് വായിച്ച് കേള്‍പ്പിച്ചു. 5.30 ന് നാലുപേരുടെയും വധശിക്ഷ ഒരുമിച്ച് നടപ്പാക്കി. മൃതദേഹങ്ങള്‍ ജയിലില്‍ നിന്നും ദീന്‍ദയാര്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ശിക്ഷ നടപ്പിലാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജനക്കൂട്ടം ജയിലിന് പുറത്ത് മധരും വിതരണം ചെയ്തു.

sameeksha-malabarinews

2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൂട്ട ബല്ത്സംഗത്തിന് ഇരയായത്. രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നത് അത്. ദില്ലിയില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് ഈ സംഭവം വഴിവെച്ചത്. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!