നാലുപേരെ തൂക്കിലേറ്റി പവന്‍ ജല്ലാദ്

ദില്ലി :രാജ്യത്തെ 73 വര്‍ഷത്തിനിടെ ആദ്യമായി നാലു പ്രതികളെ ഒരുമിച്ച തൂക്കിലേറ്റുകയെന്ന അപൂര്‍വ്വ വിധി നടപ്പിലാക്കി പവന്‍ ജല്ലാദ്. ജല്ലാദുമാര്‍ എന്നറിയപ്പെടുന്ന ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ച പവന്റെ മുത്തച്ഛന്‍ കല്ലുറാമും, കല്ലുറാമിന്റെ പിതാവ് ലക്ഷമണും ആരാച്ചാര്‍മാരായിരുന്നു. ഈ ജല്ലാദ് കുടംബത്തിലെ നാലാം തലമുറയിലെ ആരാച്ചാരാണ് പവന്‍.

നിലവില്‍ മീററ്റ് ജയിലില്‍ ജോലി ചെയ്തുവരുന്ന പവനിനെ നിര്‍ഭയക്കേസില്‍ മരണവാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തീഹാര്‍ ജയിലിലേക്ക് ആവിശ്യപ്പെട്ടു.
ജനവരി 30നാണ് പവന്‍ തീഹാര്‍ ജയിലെത്തിയത്. 31 ന് തൂക്കിലേറ്റുന്നതിന്റെ ഡമ്മി പരീക്ഷണവും നടത്തി. തൊട്ടടുത്ത ഫെബ്രുവരി 1 ന് ശിക്ഷ നടപ്പിലാക്കാനായിരുന്നു മരണവാറണ്ട് എന്നാല്‍ കോടതി മരണവാറണ്ട് നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. പിന്നീട് ഇന്നലെ വരെ നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ രാത്രിയോടെയാണ് വിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തുപോലും നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റിയതായി രേഖകളില്ല.

57 വയസ്സുകാരനായ പവന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്. അഞ്ചു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടക്കം 7 മക്കളാണ് പവന്‍ ജല്ലാദിന്.
കടുത്ത ജീവത പ്രാരാബ്ധങ്ങളിലൂടെ കടന്നുപോകുന്ന തനിക്ക് ഈ ജോലിയില്‍ കൂടി കിട്ടുന്ന പ്രതിഫലം വലിയ ഉപകാരമായിരിക്കുമെന്ന് ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പവന്‍ പറഞ്ഞു. 18 വയസ്സുളള മകളുടെ വിവാഹത്തിന് താന്‍ ഈ പണം ഉപയോഗിക്കുമെന്നും അഭിമുഖത്തില്‍ പവന്‍ പറയുന്നു.

Related Articles