ചെട്ടിപ്പടി മേല്‍പാലം നിര്‍മാണം വൈകിപ്പിക്കലിനെതിരെ ഒറ്റയാള്‍ സമരവുമായി പ്രവാസി

പരപ്പനങ്ങാടി :ചെട്ടിപ്പടി മേല്‍പാലം നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചു ഒറ്റയാള്‍ സമരവുമായി പ്രവാസി. അരിയല്ലൂര്‍ സ്വദേശി കാരാട് മുഹമ്മദ്കോയയാണ് മേല്‍പ്പാല നിര്‍മ്മാണം വൈകിപ്പിക്കലിനെതിരെ പ്രതിഷേധം നടത്തിയത്.

മേല്‍പാലത്തിനുള്ള സ്ഥലം വിട്ടു കിട്ടിയിട്ടും ഭൂ ഉടമസ്ഥര്‍ക്ക് നിശ്ചയിച്ച പണം അവരവരുടെ അകൗണ്ടുകളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചതായും എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം നീട്ടികൊണ്ടുപോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ്കോയ പറഞ്ഞു.

ഖത്തറില്‍ ഇലെക്ട്രിക്കല്‍ ജോലി നോക്കുകയാണ് മുഹമ്മദ്കോയ .ലീവില്‍ നാട്ടിലെത്തിയത് ഈ കഴിഞ്ഞ ജനുവരിയില്‍ ആണ്. നേരത്തെ വള്ളിക്കുന്ന് റയില്‍വേ അടിപ്പാത ,പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ എന്നിവക്ക് വേണ്ടിയും ഇത്തരത്തില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു ഇദേഹം.

Share news
error: Content is protected !!
Scroll to Top