Section

malabari-logo-mobile

കുട്ടികളുണ്ടാകാന്‍ ചികിത്സ: വ്യാജസിദ്ധന്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി

HIGHLIGHTS : കോട്ടക്കല്‍ : കുട്ടികളുണ്ടാവാന്‍ ചികിത്സ എന്ന പേരില്‍ വ്യാജ സിദ്ധന്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. സിദ്ധന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായു...

കോട്ടക്കല്‍ : കുട്ടികളുണ്ടാവാന്‍ ചികിത്സ എന്ന പേരില്‍ വ്യാജ സിദ്ധന്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. സിദ്ധന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി.

താനൂര്‍ തെയ്യാല സ്വദേശിനിയായ യുവതിയാണ് ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ സിദ്ധന്റെ ചികിത്സ തേടിയത്.

sameeksha-malabarinews

അഞ്ചുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. പെണ്‍കുട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയാകാതിനെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാര്‍ക്ക് നേരത്തെ അറിയാമായിരുന്ന ഈ വ്യാജ സിദ്ധന്റെ അടുത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് സിദ്ധന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായും ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാരില്‍ നിന്നും മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിന് ബിസിനസ് ഉണ്ടാവാനും കുട്ടികളുണ്ടാകാനുമാണ് സിദ്ധന്‍ പണം ആവിശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. ്അഞ്ച് ലക്ഷം രൂപയും അഞ്ചുപവനും സിദ്ധന്‍ തന്റെ അടുത്തുനിന്ന് തട്ടിയെടുത്തെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

സിദ്ധന്‍ പലരില്‍ നിന്നായി ലക്ഷകണക്കിന് രൂപ കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കാടാമ്പുഴ പോലീസ് സിദ്ധനെതിരെ കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!