കടലുണ്ടി പിഷാരിക്കല്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ മോഷണം;ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു

കടലുണ്ടി: കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ മോഷണം നടന്നു. ഇന്ന് പുലര്‍ച്ചെ 4.30ന് മേല്‍ശാന്തി പൂജയ്ക്ക് നട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ പുറത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്ത് അതിനുള്ളിലെ പണം മോഷിടിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ പ്രധാന വാതില്‍ പൊളിച്ച നിലയിലാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയും നശിപ്പിച്ചിട്ടുണ്ട്. എത്രരൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല. അതെസമയം നശിപ്പിച്ച സിസിടിവി ക്യാമറ സമീപത്തെ കടലുണ്ടി പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കടലുണ്ടിപുഴയുടെയും റെയില്‍വേപാളത്തിനും സമീപമായിട്ടുള്ള അമ്പലം ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തെയും ഇവിടെ ഭണ്ഡാരം തകര്‍ത്ത് പണം മോഷണം പോയിട്ടുണ്ട്.

സംഭവത്തില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top