Section

malabari-logo-mobile

കോവിഡ് 19: ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക പുതിയ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു

HIGHLIGHTS : കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിലെ പ്രവാസികളായ മലയാളികളെ സഹായിക്കാന്‍ പുതിയ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നു. സൗദി അറേബ്യയിയിലെ ദ...

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിലെ പ്രവാസികളായ മലയാളികളെ സഹായിക്കാന്‍ പുതിയ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നു.

സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളില്‍ ഞായറാഴ്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഇന്ന് നിരവധി പുതിയ പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

sameeksha-malabarinews

ഖത്തര്‍, ഒമാന്‍, ബഹ്റിന്‍, കുവൈറ്റ്, എന്നീ ഗള്‍ഫ് നാടുകളിലെ ഹെല്‍പ്പ് ഡസ്‌കുകളിലും നിരവധി പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ അണിചേര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി ഇന്ത്യന്‍ എമ്പസിയുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും നോര്‍ക്ക സി.ഇ.ഒ.അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!