പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും പോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയവര്‍ക്ക് പണിവരുന്നു

പരപ്പനങ്ങാടി : ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ക്യാമറയുമായി പരപ്പനങ്ങാടി പോലീസും രംഗത്തിറങ്ങി. ലോക്ക് ഡൗണ്‍ ലംഘിച്ച് കടപ്പുറത്തും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൂടുന്നവരെയും, വ്യാജവാറ്റ്, മദ്യ ഉപയോഗം തുടങ്ങിയ കണ്ടെത്തി, പിടികൂടാനുമായാണ് പരപ്പനങ്ങാടി പോലീസ് ഡ്രോണ്‍ ക്യാമറയുമായി ഇറങ്ങിയിട്ടുള്ളത്. ചാപ്പപ്പടി, കെട്ടുങ്ങല്‍ ബീച്ച്, ചുടലപറമ്പ് ,ചെട്ടിപ്പടി, കരുമരക്കാട് എന്നിവടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇന്ന് പരിശോധന നടത്തി.
ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയിരുന്നവരുടെയും വ്യാജവാറ്റ് അടക്കമുള്ള കുറ്റം ചെയ്തവരുടെയും ദ്യശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.

സ്‌പെഷ്യന്‍ ബ്രാഞ്ച ഡിവൈഎസ്പി വാസുദേവന്‍ പി.ടി., പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ രാജേന്ദ്രന്‍ നായര്‍ , മുരളി, രാധാകൃഷ്ണന്‍,വനിത എസ്.ഐ വിമല, എന്നിവരുടെ നേതൃത്വത്തില്‍ ആണ് നിരീക്ഷണം നടത്തിയത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കെട്ടുങ്ങല്‍ ബീച്ചിലും കരുമരക്കാടും ലോക്കൗട്ട് നിര്‍ദേശങ്ങള്‍ ലഘിച്ചതിനും കേരള എപ്പിഡെമിക് ഓര്‍ഡിനന്‍സ് 2020 പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് പ്രതികളെ കാത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top