Section

malabari-logo-mobile

കൊറോണയെ ചെറുക്കാന്‍ എക്‌സൈസിന്റെ വക തൊണ്ടിയായി പിടിച്ച 7500 ലിറ്റര്‍ സ്പിരിറ്റ്

HIGHLIGHTS : തിരുവനന്തപുരം :കൊറോണക്കെതിരെയുള്ള പ്രതിരോധത്തിന് എക്‌സൈസ് വകുപ്പിന്റെ കയ്യിലുള്ള തൊണ്ടിമുതല്‍ ഉപയോഗിക്കുന്നു. കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാ...

തിരുവനന്തപുരം :കൊറോണക്കെതിരെയുള്ള പ്രതിരോധത്തിന് എക്‌സൈസ് വകുപ്പിന്റെ കയ്യിലുള്ള തൊണ്ടിമുതല്‍ ഉപയോഗിക്കുന്നു. കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനാണ് വിവിധ കേസുകളില്‍ പിടികൂടിയ സ്പിരിറ്റ് നല്‍കിയിരിക്കുന്നത്. 4,978 ലിറ്റര്‍ സ്പിരിറ്റാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി നല്‍കിയത്. ഐസുലേഷന്‍ വാര്‍ഡുകള്‍ ശുചീകരിക്കാന്‍ 2568 ലിറ്റര്‍ സ്പിരിറ്റ് ആരോഗ്യ വകുപ്പിനും കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് കമ്പനികള്‍ക്കാണ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഐസോ പ്രൊപ്പനോള്‍ അല്ലെങ്കില്‍ എത്തനോളോ ആണ് സാനിറ്റൈസര്‍ ഉണ്ടാക്കാനുള്ള പ്രധാന ചേരുവ.എക്‌സൈസില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ സ്പിരിറ്റ് നല്‍കിയിരിക്കുന്നത് വിവിധ ജയിലുകള്‍, മെഡിക്കല്‍ കോളേജുകള്‍, ഫാര്‍മസി കോളേജ്, ശുചിത്വ മിഷന്‍, വിവിധ ഡിഎംഒ ഓഫീസുകള്‍, കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!