Section

malabari-logo-mobile

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു: കാസര്‍ക്കോട് മാത്രം ആറെണ്ണം: ജില്ല കടുത്ത നിയന്തണത്തിലേക്ക്

HIGHLIGHTS : തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരച്ചു. ഇതില്‍ കാസര്‍ക്കോട് മാത്രം ആറുപേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത...

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരച്ചു. ഇതില്‍ കാസര്‍ക്കോട് മാത്രം ആറുപേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറൊയി വിജയന്‍ വിളിച്ചചേര്‍ത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ വിദേശികളായ 5 പേര്‍ക്കും, പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ 40 പേര്‍ക്ക് കൊറോണ ബാധിച്ചു.

കോവിഡ് ബാധിച്ച പാലക്കാട് സ്വദേശി ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ഇയാള്‍ യുകെയില്‍ നിന്നും വന്നതാണ്.

sameeksha-malabarinews

കാസര്‍ക്കോട് ഇത്തരത്തില്‍ കോവിഡ് ബാധ ഉണ്ടായത് അതീവഗൗരവമായിക്കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചക്ക് അടച്ചിടും, കടകള്‍ രാവിലെ 11 മണി മുതല്‍ 5 മണിവരെ മാത്രമെ തുറുക്കാന്‍ പാടൊള്ളു. ആരാധനാലയങ്ങള്‍ രണ്ടാഴ്ചക്ക് അടച്ചിടണം, ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം.
നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍കോട് കൊറോണ ബാധിച്ചവരില്‍ രണ്ട് പേര്‍ ദുബൈയില്‍ നിന്നും വന്നവരാണ് രണ്ട് പേര്‍ അവരുടെ ബന്ധുക്കളാണ്.
ആശങ്കപ്പെടത്തിയത് കാസര്‍കോട് നടന്നതാണ്. രോഗബാധിതനായ ആള്‍ എല്ലായിടത്തും ഒരു നിയന്ത്രണത്തിനും വിധേയനാകാതെ പെരുമാറിയതാണ് ആശങ്കക്കിടയാക്കുന്നതെന്ന മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇതുകൊണ്ടു തന്നെ കാസര്‍കോട് കൂടുതല്‍ കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!