Section

malabari-logo-mobile

ഗെയില്‍ പൈപ്പ്ലൈന്‍; കൊച്ചി-മംഗളൂരു ലൈന്‍ ഉദ്ഘാടനം ജനുവരി അഞ്ചിന്

HIGHLIGHTS : കൊച്ചി : ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും.പക...

കൊച്ചി : ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും.പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഗെയില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതുവൈപ്പിലെ ടെര്‍മിനലില്‍നിന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍വഴിയാണ് പൈപ്പ്ലൈന്‍ കര്‍ണാടകത്തിലെ മംഗളുരുവിലെത്തിയത്. ബംഗളൂരുവിലേക്ക് പൈപ്പ്ലൈന്‍ ഉള്‍പ്പെടെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ പോകുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍മാത്രം. പദ്ധതിക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കൊടുത്തത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്.

sameeksha-malabarinews

ആദ്യഘട്ടം 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന്‍ ചെയ്തു. രണ്ടാംഘട്ടം 2012 ജനുവരിയില്‍ തുടങ്ങി. സ്ഥലമെടുപ്പിലെ തടസ്സംമൂലം 2013 നവംബറില്‍ പണിനിലച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു.
തുടര്‍ന്ന് കൊച്ചി–മംഗളുരുവരെയുള്ള ഏഴ് സെക്ഷനില്‍ ഗെയില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിക്കുകയായിരുന്നുവെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ഗെയില്‍ ചെയര്‍മാന്‍ മനോജ് ജയിന്‍, ഗെയില്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇ എസ് രംഗനാഥന്‍, ഗെയില്‍ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ എം വി അയ്യര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!