കൊച്ചി: നാവികസേന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കൊച്ചിയില്‍നിന്ന് ഗോവയിലേക്ക് സംഘടിപ്പിക്കുന്ന പായ വഞ്ചി
ഓട്ടമത്സരത്തിന് തുടക്കമായി. മത്സരം പുലര്‍ച്ചെ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ കെ ചാവ്ല ഫ്‌ലാഗ് ഓഫ് ചെയ്തു.
ഇന്ത്യന്‍ നേവല്‍ സെയിലിങ് അസോസിയേഷനും നേവിയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഹ്ഡെയ്, തരിനി, ബുള്‍ബുള്‍, നീലകണ്ഠ്, കടല്‍പ്പുര, ഹരിയാല്‍ എന്നീ ആറു പായ വഞ്ചികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മത്സരം അഞ്ചുദിവസത്തിനുശേഷം ഗോവയില്‍ അവസാനിക്കും. കൊച്ചിമുതല്‍ ഗോവവരെ 360 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് പായ വഞ്ചികള്‍ സാഹസികയാത്ര നടത്തുന്നത്. ഓരോന്നിലും ആറു നാവികസേനാംഗങ്ങളുണ്ട്.




