കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തലശ്ശേരി ഭാഗത്തു നിന്ന് ലഭിച്ചു

തലശ്ശേരി: ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കടലില്‍ നിന്ന് ലഭിച്ചു. ചന്തക്കാരന്റെ ഇബ്രാഹിം എന്നയാളുടെ മൃതദേഹമാണ് തലശ്ശേരി ഭാഗത്ത് കടലില്‍ നിന്ന് ലഭിച്ചത്.

ഈ മാസം പതിനാലിനായിരുന്നു ബോട്ട് അപകടത്തില്‍ പെട്ടത്. നാല് പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം നടന്നതിന്റെ പിറ്റേദിവസം ഉച്ചയോടെ വള്ളത്തിലുണ്ടായിരുന്ന പറമ്പില്‍ ഹംസക്കുട്ടി നിസ്സാര പരുക്കുകളോടെ കരയില്‍ തിരിച്ചെത്തി.

ഈ മാസം ഇരുപതിന് പുത്തന്‍പുരയില്‍ മുഹമ്മദാലിയുടെ മൃതദേഹം ബേപ്പൂര്‍ ഭാഗത്തുനിന്ന് കണ്ടെടുത്തിരുന്നു. മുക്കാടി സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാന്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top