Section

malabari-logo-mobile

കോരംപുഴയില്‍ മലവെള്ളപ്പാച്ചില്‍; ആദിവാസി കോളനിയില്‍ വെള്ളം കയറി

HIGHLIGHTS : Mountain flood in Korampuzha; Water flooded the tribal colony

വഴിക്കടവ്: പുഞ്ചക്കൊല്ലി ആദിവാസി കോളനിക്കുസമീപം കോരംപുഴയില്‍ മലവെള്ളപ്പാച്ചില്‍. ആദിവാസി കോളനിയില്‍ വെള്ളം കയറി. അതിര്‍ത്തി വനത്തില്‍ മഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് കോരം പുഴയില്‍ ഞായര്‍ വൈകിട്ട് അഞ്ചോടെ മലവെള്ളപ്പാച്ചിലുണ്ടായത്. രാത്രി ഏഴോടെ അല്‍പ്പം വെള്ളം കുറഞ്ഞു. കോരംപുഴക്ക് കുറുകെയുള്ള ചെറിയ കോണ്‍ക്രീറ്റ് പാലം വെള്ളംമൂടിയിരുന്നു. ഇതിനാല്‍ ഗതാഗതം നിലച്ചു. പാലത്തിന് കുറുകെ മരവും വന്നടിഞ്ഞു.

കോളനിയിലെ ഗോപി, ആനന്ദ്, വിജയരാജന്‍, വീരന്‍, രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് മുമ്പിലൂടെയാണ് പുഴ ഗതിമാറി ഒഴുകുന്നത്. റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം നിരന്തരം കോളനിയുമായി ബന്ധപ്പെടുന്നുണ്ട്.

sameeksha-malabarinews

കാട്ടാനക്കാട്ടിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ എത്തൂ. ഇതിനാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!