Section

malabari-logo-mobile

മുസ്ലീംലീഗ് വിളിച്ച യോഗത്തില്‍ കെഎന്‍എം പങ്കെടുക്കില്ല

HIGHLIGHTS : കോഴിക്കോട് ഏക സിവില്‍ കോഡ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീംലീഗിന്റെ ആഭിമുഖ്യത്തില്‍ വിളച്ചുചേര്‍ത്ത മുസ്ലീം സംഘ...

കോഴിക്കോട് ഏക സിവില്‍ കോഡ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീംലീഗിന്റെ ആഭിമുഖ്യത്തില്‍ വിളച്ചുചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ കേരള നദുവത്തല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) പങ്കെടുക്കില്ല.

കോഴിക്കോട്ട് വെച്ച് നടന്ന കെഎന്‍എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നും മുസ്ലീം ലീഗ് അധ്യക്ഷന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിട്ടനിന്നതിനാലാണ് ഈ തീരുമാനമെന്നാണ് സൂചന. മുജാഹിദ് സമ്മേളനത്തില്‍ സാദിഖ് അലി തങ്ങള്‍ക്ക് പുറമെ യൂത്ത് ലീഗ് അധ്യക്ഷനായ മുനവ്വറിലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരേയും ക്ഷണിച്ചിരുന്നു. ഇവരും സമ്മേളനത്തില്‍ പങ്കെടുത്തില്ല. സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തങ്ങള്‍ കുടുംബം സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നത്.

sameeksha-malabarinews

ഇതിനെതിരെ കെഎന്‍എമ്മിന്റെ സമ്മേളന വേദിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സമസ്ത യുടെ വേദികളില്‍ തങ്ങളും പോകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കണമെന്ന ആവിശ്യം ശക്തമായി ഉയര്‍ന്നു. ദുര്‍വാശിയുടെയും ദുശ്ശ്യാഠ്യത്തിന്റെയും പൗരോഹിത്യകൂട്ടായ്മയാണ് സമസ്തയെന്നും, മുസ്ലീംലീഗ് ദുര്‍ബലപ്പെടുന്നതില്‍ സമസ്തക്ക് വേദനിക്കില്ലെന്നും അവര്‍ പറയുന്നു.ദുര്‍വാശിയുടെയും ദുശ്ശ്യാഠ്യത്തിന്റെയും പൗരോഹിത്യകൂട്ടായ്മയാണ് സമസ്തയെന്നും, മുസ്ലീംലീഗ് ദുര്‍ബലപ്പെടുന്നതില്‍ സമസ്തക്ക് വേദനിക്കില്ലെന്നും അവര്‍ പറയുന്നു.

ഇവരുടെ വിട്ടുനില്‍ക്കലിനുള്ള മറുപടിയായാണ് കെഎന്‍എം ഇപ്പോള്‍ യോഗത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെഎന്‍എം അറിയിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!