ചേളാരിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു

തിരൂരങ്ങാടി: ചേളാരി – ചെട്ടിപ്പടി റോഡില്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചേളാരി ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയില്‍ ആലിക്കോയ എന്ന മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.15 ന് ആണ് അപകടം. ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണംസംഭവിച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top