Section

malabari-logo-mobile

എക്‌സൈസ് കേസെടുത്തു. ഒമര്‍ലുലുവിന്റെ ‘നല്ല സമയം’ തിയ്യേറ്ററില്‍ നിന്നും പിന്‍വലിക്കുന്നു

HIGHLIGHTS : Scenes of mdma using, Kerala Excise takes action against malayalam movie nalla samayam

ഏറെ വിവാദങ്ങളുയര്‍ന്ന ഒമര്‍ലുലു ചിത്രം നല്ല സമയം തിയ്യേറ്ററില്‍ നിന്നും പിന്‍വലിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് വകുപ്പ് കേസടുത്തതിന് പിന്നാലെയാണ് ഒമര്‍ ചിത്രം പിന്‍വലിക്കുയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തന്റെ കുറിപ്പില്‍ പറയുന്നു.

ചിത്രത്തിന്റെ ട്രെയലറില്‍ മാരകമയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

sameeksha-malabarinews

കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് എക്‌സൈസ് റെയിഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ട്രെയിലറില്‍ നിയമപ്രകരാമുള് മുന്നറിയിപ്പ് ഇല്ലെന്ന് എക്‌സൈസ് പറയുന്നു.മറ്റൊരു പരാതിയില്‍ തൃശ്ശൂര്‍ എക്‌സൈസും നിയമനടപടികളുമായി മുന്നോട്ട് പോകവെയാണ് സിനിമ പിന്‍വലിക്കുകയാണെന്ന തീരുമാനം സംവിധായകന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഇര്‍ഷാദ് അി, വിജിഷ, ഷാലു റഹീം എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!