Section

malabari-logo-mobile

കീം പരീക്ഷ; പരപ്പനങ്ങാടിക്കാരുടെ അഭിമാനമായ അക്ഷയ് നാരായണന് നാടിന്റെ ആദരം

HIGHLIGHTS : പരപ്പനങ്ങാടി ; എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേട്ടം കരസ്ഥമാക്കിയ അക്ഷയ് നാരായണന് നാടിന്റെ ആദരം. പരപ്പനങ്ങാടി നെടുവ സ്വദേശി ഒറുവിങ്...

പരപ്പനങ്ങാടി ; എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേട്ടം കരസ്ഥമാക്കിയ അക്ഷയ് നാരായണന് നാടിന്റെ ആദരം. പരപ്പനങ്ങാടി നെടുവ സ്വദേശി ഒറുവിങ്ങല്‍ അക്ഷയ് പട്ടിക വിഭാഗത്തില്‍ രണ്ടാം റാങ്കാണ് നേടിയത്. 525,0389 സ്‌കോറോടെയാണ് അക്ഷയ് ഈനേട്ടം കരസ്ഥമാക്കിയത്. പൊതുവിഭാഗത്തില്‍ 249 ാം റാങ്കാണ്.
റാങ്ക് വിവരമറിഞ്ഞ് രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ആശംസകളറിയിക്കാന്‍ അക്ഷയുടെ വീട്ടിലെത്തി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 38 കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്, എസ് സി എസ്ടി സഹകരണബോര്‍ഡ് അപെക്‌സ് സംസ്ഥാന പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍,വി.പി. സോമസുന്ദരന്‍, വ്യാപാരി വ്യവസായി സമിതി തിരുരങ്ങാടി ഏരിയ സെക്രട്ടറി ഗോപാലകൃഷ്ണനും എന്നിവര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

അക്ഷയ് പാലായിലെ കെ.ഇ മാന്നാനം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.

sameeksha-malabarinews

ഐഐടിയില്‍ ഉപരപഠനം നടത്തുക എന്നതാണ് പ്രാഥമിക പരിഗണനയെന്ന് അക്ഷയ് പറുന്നു.

അച്ഛന് ബാബുരാജ് കോഴിക്കോട് വൈദ്യുതി ഭവനിലും, അമ്മ ശാന്തി നല്ലളം ഡീസല്‍ പ്ലാന്റില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരാണ്. ജോലി സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട് ചേവായൂരിലാണ് താമസം. സഹോദരന്‍ ആദിത്യ നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!