കോണ്‍ഗ്രസ്‌ നേതാവ്‌ ഖുശ്‌ബു ബിജെപിയിലേക്ക്‌ ; സോണിയാ ഗാന്ധിക്ക്‌ രാജിക്കത്ത്‌ നല്‍കി

ദില്ലി നടിയും കോണ്‍ഗ്രസ്‌ ദേശീയ വക്താവുമായ ഖുശ്‌ബു ബിജെപിയിലേക്ക്‌. ഇന്ന്‌ ഉച്ചക്ക്‌ ദില്ലിയിലെ ബിജെപിയുടെ ദേശീയ ആസ്ഥാനത്ത്‌ വെച്ച്‌ ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഖുശ്‌ബു കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ച്‌ ഖുശ്‌്‌ബു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ കത്തയച്ചു. ഇതിന്‌ പിന്നാലെ ഖുശ്‌ബുവിനെ കോണ്‍ഗ്രസ്‌ എഐസിസി വക്താവ്‌ സ്ഥാനത്ത്‌ നിന്നും നീക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •