തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് തവണ നോട്ടിസ് അയച്ചതിനു ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായത്.
നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകായിരുന്നു. രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു.


ഈ മാസം 27 ന് കേസ് വീണ്ടും പരിഗണിക്കും.
Share news