രാജ്യത്തെ എട്ട്‌ ബീച്ചുകള്‍ക്ക്‌ ബ്ലൂ ഫ്‌ളാഗ്‌ പദവി; കേരളത്തില്‍ നിന്ന്‌ കോഴിക്കോട് കാപ്പാടും

ലോകത്തെ മികച്ച പരിസ്ഥിതി സൗഹൃദ കടല്‍ തീരങ്ങളില്‍ ഒന്നായി തെരഞ്ഞടുത്ത്‌ കോഴിക്കോട്‌ കാപ്പാട്‌ ബീച്ചും . രാജ്യാന്തര ബ്ലൂ ഫ്‌ളാഗ്‌ സര്‍ട്ടിഫിക്കേറ്റ്‌ ആണ്‌ ഇപ്പോള്‍ കാപ്പാട്‌ തീരത്തിന്‌ ലഭിച്ചിരിക്കുന്നത്‌.

സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം, മാലിന്യമുക്തം തുടങ്ങി 33 മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന്‌ ഉറപ്പു വരുത്തിയ ശേഷമാണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുക.

ഇന്ത്യയില്‍ ശിവരാജ്‌പൂര്‍(ഗുജറാത്ത്‌). കാസര്‍കോട്‌, പാടുബദ്രി(കര്‍ണാടക) കാപ്പാട്‌ (കേരളം) , റുഷിഗുണ്ട(ആന്ധ്രാ പ്രദേശ്‌) ഗോള്‍ഡന്‍ ബീച്ച്‌ (ഒഡീഷ), രാധാ നഗര്‍( ആന്റമാന്‍ ആന്റ്‌ നിക്കോബാര്‍ ദീപ്‌) എന്നീ ബീച്ചുകള്‍ക്കാണ്‌ ഈ ബഹുമതി ലഭിച്ചിരിക്കുന്നത്‌
ഒരേ സമയം എട്ട്‌ തീരങ്ങള്‍ക്ക്‌ ബ്ലൂ ഫ്‌ളാഗ്‌ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്‌ രാജ്യത്തിന്‌ അസാധാരണമായ നേട്ടമാണെന്നാ കേന്ദ്രപരിസ്ഥിതി-വനം- കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ്‌ ജാവേദ്‌ ട്വീറ്റ്‌ ചെയ്‌തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •