Section

malabari-logo-mobile

കെട്ടുങ്ങൽബീച്ച് കടൽത്തീരം എൻ എസ് എസ് വിദ്യാർഥികൾ  ശുചീകരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:ചെളിയും മാലിന്യങ്ങളും നിറഞ്ഞു വൃത്തിഹീനമായ ടൂറിസ്റ്റ് കേന്ദ്രമായ കെട്ടുങ്ങൽബീച്ചാണ് അരിയല്ലൂർ എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാ...

പരപ്പനങ്ങാടി:ചെളിയും മാലിന്യങ്ങളും നിറഞ്ഞു വൃത്തിഹീനമായ ടൂറിസ്റ്റ് കേന്ദ്രമായ കെട്ടുങ്ങൽബീച്ചാണ് അരിയല്ലൂർ എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്  നാട്ടുകാരുടെ സഹകരണത്തോടെ  വൃത്തിയാക്കൽ ആരംഭിച്ചത്.

ഇന്നലെ രണ്ട് ഘട്ടങ്ങളിലായി നടന്ന ശുചീകരണം ഇന്നും തുടരും ബാക്കിയുണ്ടെങ്കിൽ ബുധനാഴ്ചയും നടക്കും. പരപ്പനങ്ങാടി സൂപ്പിക്കുട്ടി സ്‌കൂളിൽ വെച്ച് നടത്തുന്ന  സപ്തദിന സഹവാസ ക്യാംപിലെ  ക്ലീൻ ബീച്ച് പ്രൊജക്റ്റിന്റെ ഭാഗമായാണ് ശുചീകരണം.

sameeksha-malabarinews

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്ലീൻ പരിപാടി മുനിസിപ്പൽ കൗൺസിലർമാരായ പി പി ഉമ്മുക്കുൽസു, ടി ശ്രീധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ വി സത്യകുമാർ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അധ്യാപകാരായ ബാലമുരളി കൃഷ്ണ, വിദ്യ എന്നിവർ നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!