കുവൈത്തില്‍ പിരിച്ചുവിടല്‍ തുടങ്ങി; പുറത്തേക്ക് 2,799 വിദേശികള്‍

കുവൈറ്റ് സിറ്റി: രാജ്യത്ത് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ആദ്യ വര്‍ഷത്തില്‍ പിരിച്ചുവിട്ടത് 2,799 പേരെ. വിദേശികളെ പിരിച്ചുവിടുന്നതിനുള്ള പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് നടപടി.

2017-2018 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 41,000 വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഏറ്റവും കൂടുതല്‍ പേരെ ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടിരിക്കുന്നത് വിദ്യഭ്യാസമന്ത്രാലയത്തിന് കീഴില്‍ നിന്നാണ്. അതെസമയം രാജ്യത്ത് തൊഴിലന്വേഷകരായ സ്വദേശികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

Share news
error: Content is protected !!
Scroll to Top