പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പരപ്പനങ്ങാടി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഉള്ളണം സ്വദേശി മാളിയേക്കല്‍ റസാഖിന്റെ മകന്‍ നിഹാല്‍(9) ആണ് മരിച്ചതി. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉള്ളണം ചക്കുംതാഴം കടവില്‍ അപകടം സംഭവിച്ചത്. നിഹാലും കൂട്ടുകാരും വീട്ടുകാരറിയാതെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

ഉള്ളണം എഎംയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥിയാണ്. മാതാവ്: ആബിദ.സഹോദരങ്ങള്‍: ആയിഷ നിദ, നിഷ ഫാത്തിമ.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top