Section

malabari-logo-mobile

കേരളം പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്‌

HIGHLIGHTS : Kerala will revise the curriculum; No need to quarrel with the Center

തിരുവനന്തപുരം: എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടിയിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാ
ഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ആലോചന.

രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും തമിഴ്‌നാടും കരട് നല്‍കാതെ കേന്ദ്രനയത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. തമിഴ്‌നാടാകാട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്‌കരണനടപടികള്‍ ആരംഭിച്ചു. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദരത്തോട് കലഹിക്കേണ്ടതില്ലെന്ന നിലപാടാണ് കേരളത്തിന്.

sameeksha-malabarinews

സംസ്ഥാനത്തിന്റേതായ രീതിശ്‌സാത്രം അനുസരിച്ച് തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും ഘട്ടത്തില്‍ തടയിടുന്ന പക്ഷം ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ.

വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സര്ക്കാറുകള്‍ക്ക് നിയമനിര്‍മാണത്തിന് അവകാശമുള്ള വിഷയമായതിനാല്‍ ആ സാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. കേന്ദ്രഫണ്ടുകള്‍ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാരിനുണ്ട്.

സംസ്ഥാനങ്ങളില്‍ നിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. കേന്ദരസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കപ്പെട്ട്േക്കുമെന്നും സംശയിക്കുന്നു.

ഫോക്കസ് ഗ്രൂപ്പ് ഉടന്‍

പാഠ്യപുസ്തക പരിഷ്‌കരണത്തിന് ഫോക്കസ് ഗ്രൂപ്പ്ുകളുടെ രൂപവത്കരണത്തിനുള്ള വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ എസ്.സി.ഇ.ആര്‍.ി.യുടെ നേതൃത്വത്തില്‍ ഉടന്‍ തുടങ്ങും. പാഠ്യപദ്ധതി – പഠനസമീപനം, ഭാഷാവിഷയങ്ങള്‍, ലിംഗനീതി തുടങ്ങി ഇരുപതോളം വിഷയങ്ങളില്‍ വിദഗ്ധരുടെ പാനല്‍ അടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകള്‍. യു.ഡി.എഫ്. സര്‍ക്കാര്‍ നിയോഗിച്ച പി.കെ. അബ്ദുല്‍ അസീസ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം 2013-14, 2014-15 ഓടെയാമ് അവസാമമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധത് പൂര്‍ണമായി പരിഷ്‌കരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!