Section

malabari-logo-mobile

ഓണത്തിന് ശേഷം എല്ലാ ബാറുകളും പൂട്ടും

HIGHLIGHTS : തിരു: ഓണത്തിന് ശേഷം സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ എല്ലാ ബാറുകളും അടച്ചു പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ ഉന്നതാധികാരി യോഗത്തില്‍ തീരുമാനം...

MODEL copyതിരു: ഓണത്തിന് ശേഷം സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ എല്ലാ ബാറുകളും അടച്ചു പൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ ഉന്നതാധികാരി യോഗത്തില്‍ തീരുമാനം. അടച്ചു പൂട്ടാന്‍ 15 ദിവസത്തെ സാവകാശം നല്‍കി. അടുത്ത മാസം 12 നകം 312 ബാറുകളും അടക്കണമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ബാറുകള്‍ക്ക് 28 ാം തിയ്യതി മുതല്‍ നോട്ടീസ് നല്‍കുമെന്നും ഉന്നതതലയോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ടീസ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ബാറുകള്‍ പൂട്ടുക എന്ന് മന്ത്രി പറഞ്ഞു. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുന്നത്. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീ നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

sameeksha-malabarinews

അടുത്തമാസം മുതല്‍ 20 ഫൈവ്സ്റ്റാര്‍ ബാറുകള്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!