Section

malabari-logo-mobile

സ്‌പോണ്‍സര്‍ഷിപ്പ് നിയമം;ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ യാഥാര്‍ത്ഥ്യമാകും

HIGHLIGHTS : ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ യാഥാര്‍ഥ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റിസര...

Doha-Qatarദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ യാഥാര്‍ഥ്യമാകുമെന്ന്
ആഭ്യന്തര മന്ത്രാലയത്തിലെ റിസര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് അല്‍ സയിദ് പറഞ്ഞു. നിയമം വൈകാതെ നടപ്പാക്കുമെന്ന് നേരത്തെ  അല്‍ സയീദ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അല്‍വതനു നല്‍കിയ അഭിമുഖത്തിലാണ് ഈ വര്‍ഷം അവസാനമോ 2015ലോ നിയമം നടപ്പാകുമെന്ന് അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് നിയമം എപ്പോള്‍ നടപ്പാകുമെന്ന് ഏകദേശ സമയമെങ്കിലും പറയാന്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി തയ്യാറാകുന്നത്. പുതിയ നിയമം പുറപ്പെടുവിക്കുന്നതിനു മുമ്പ് നിയമപരമായ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതുണ്ട്. ഖത്തര്‍ ചേംബര്‍, ഉപദേശക കൗണ്‍സില്‍ എന്നിവയില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം കര്‍ക്കശമായ നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ അന്തിമ നിയമം നടപ്പാക്കാനാകു.
നിയമം തിരക്കിട്ട് നടപ്പാക്കി എന്തെങ്കിലും പിഴവുകള്‍ വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. യാതൊരു പിഴവുമില്ലാത്തവിധം സമഗ്രമായ നിയമമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍  മനുഷ്യക്കടത്തു തടയുന്നതുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം വൈകില്ലെന്ന് അല്‍ സയീദ് പറഞ്ഞത്.
പുതിയ നിയമം നടപ്പാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന ഊഹാപോഹങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.  പ്രവാസികളെ സംബന്ധിച്ച് നല്ല വാര്‍ത്തയായിരിക്കും പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം. പുതിയ നിയമം അകാരണമായി വൈകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖത്തറില്‍ നിലവിലുള്ള 2009ലെ നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ് (ഖഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാനുള്ള ശിപാര്‍ശ ക്യാബിനറ്റ് അംഗീകരിച്ചെങ്കിലും ഇതുവരെ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. നിലവിലുള്ള സ്‌പോണ്‍സര്‍- സ്‌പോണ്‍സേര്‍ഡ് ബന്ധം ഒഴിവാക്കി, തൊഴിലുടമ- തൊഴിലാളി ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാവും തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമം തയാറാക്കുക.
പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ മെയ് 14ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. പുതിയ നിയമപ്രകാരം എക്‌സിറ്റ് (ഖുറൂജ്) പെര്‍മിറ്റ് സംവിധാനം, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) സംവിധാനം എന്നിവയിലെല്ലാം കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!