Section

malabari-logo-mobile

അവധികഴിഞ്ഞ് തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്കു നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍

HIGHLIGHTS : ദോഹ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് പ്രമാണിച്ച് അവധികഴിഞ്ഞ് തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്കു നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്ത...

Doha-Airportദോഹ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് പ്രമാണിച്ച് അവധികഴിഞ്ഞ് തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്കു നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ചു. ദോഹയിലെത്തുന്ന യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി അതിവേഗം തങ്ങളുടെ താമസ സ്ഥലത്തെത്തുവാനായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഹമദ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ ടെര്‍മിനലിലെ വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. ബാഗേജ് റിക്ലെയിം ഹാളില്‍ കൂടുതല്‍ ട്രോളികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനു പുറമേ യാത്രക്കാര്‍ അതിവേഗം അവരുടെ താമസസ്ഥലത്തെത്താനായി ടാക്‌സി പിക് അപ് പോയിന്റില്‍ കൂടുതല്‍ ടാക്‌സികള്‍ പാര്‍ക്കു ചെയ്യാനായി ടാക്‌സി ക്യു ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് ആദ്യ 30 മിനുട്ടുകള്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭിക്കും. തുടര്‍ന്നുള്ള ഹ്രസ്വ കാല പാര്‍ക്കിംഗിന് ഒരു മണിക്കൂറിന് അഞ്ച് റിയാല്‍ ഈടാക്കും. ദീര്‍ഘ സമയം പാര്‍ക്കു ചെയ്യാനുള്ള സ്ഥലത്തും സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണ്. ഇവിടെ നിന്ന് ഹമദ് വിമാനത്താവളത്തിലെ ബസ് ടെര്‍മിനലിലേക്ക് ബസ് സര്‍വീസും ലഭ്യമാണ്. അനധികൃതമായി പാര്‍ക്കു ചെയ്ത ഏതു വാഹനവും അധികൃതര്‍ ഉടന്‍ തന്നെ പൊക്കി മാറ്റുമെന്നും ഹമദ് വിമാനത്താവളം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഏതു തിരക്കിനേയും നേരിടാനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്രക്കാര്‍ക്ക് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തു കടക്കാന്‍ കഴിയും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊമേഴ്‌സ്യല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ആല്‍മാസ് പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!