സൂഖ് ഹറാജില്‍ റെയ്ഡ് 13 പേരെ പിടികൂടി

10597161635_689d0e0caa_oദോഹ: സൂഖ് ഹറാജില്‍ മുനിസിപ്പാലിറ്റി നിരീക്ഷണ വിഭാഗം നടത്തിയ റെയ്ഡില്‍ തെരുവുകച്ചവടക്കാരെ പിടികൂടി. രാജ്യത്തെ ജനകീയ സൂഖുകളിലൊന്നായ സൂഖ് ഹറാജില്‍ തെരുവുകച്ചവടക്കാര്‍ കൂടുന്ന ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അല്‍ഫസഅ പൊലീസിന്റേയും മുനിസിപ്പാലിറ്റിയുടെ ശുചീകരണ പദ്ധതി വിഭാഗത്തിന്റെ സഹകരണത്തോടെ റെയ്ഡ് നടന്നത്. റെയ്ഡില്‍ 13 തെരുവു കച്ചവടക്കാരെ പിടികൂടി. ഇവരുടെ വില്‍പ്പനച്ചരക്കുകള്‍ പിടിച്ചെടുക്കുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് അവ നശിപ്പിച്ച് ട്രക്കുകളില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. സെക്കന്റ് ഹാന്റ് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും പ്രസിദ്ധമാണ് ഈ സൂഖ്.
Share news
error: Content is protected !!
Scroll to Top