വീട്ടുജോലിക്കാരി ഉടമസ്ഥന്റെ മകന്റെ കഴുത്തറുത്തു

AIR INDIA copyഅബഹ: വീട്ടുജോലിക്കാരി വീട്ടുടമയുടെ മകന്റെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചു. അസീര്‍ സ്വദേശി മിത് അബ് അസീരിയുടെ ഒമ്പതുവയസുകാരനായ മകന്‍ അമീറിനെയാണ് ജോലിക്കാരി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുട്ടി ഉറങ്ങുന്നതിനിടയിലായിരുന്നു കുട്ടിയെ ജോലിക്കാരി കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവിന്റെ അവസരോചിതമായ ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

അമീറിന്റെ മുറിയിലേക്ക് വേലക്കാരി കത്തിയുമായി പോയിട്ടുണ്ടെന്ന വിവരം ചെറിയ സഹോദരനാണ് മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ മാതാവ് മുറിയിലെത്തിയെങ്കിലും കതക് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്ന മാതാവ് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമീറിന്റെ കഴുത്തില്‍ 5 സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടുണ്ട്. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top