Section

malabari-logo-mobile

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 3 സൈനികരും 5 തീവ്രവാദികളും കൊല്ലപ്പെട്ടു

HIGHLIGHTS : കുപ്‌വാര: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈന്യവും, തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ 3 ഇന്ത്യന്‍ സൈനികരും,...

AIR INDIA copyകുപ്‌വാര: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈന്യവും, തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ 3 ഇന്ത്യന്‍ സൈനികരും, 5 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് വ്യത്യസ്ത ഇടങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

കലാരൂസ് വനമേഖലയില്‍ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെ മാത്രം ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും, നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. കെരണ്‍ സെക്ടറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് ഒരു സൈനികനും, തീവ്രവാദിയും കൊല്ലപ്പെട്ടത്. അതേസമയം 3 തീവ്രവാദികള്‍ വനത്തില്‍ ഒളിച്ചിരക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. വനമേഖലയായതും, കാലാവസ്ഥയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ ഞായറാഴ്ച ഇതേ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും, നാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!