Section

malabari-logo-mobile

ലോകസഭ : മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ചുവാങ്ങണമെന്ന് സമസ്ത മുഖപത്രം

HIGHLIGHTS : കോഴിക്കോട് : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാമത്തെ സീറ്റ് ചോദിച്ചുവാങ്ങണമെന്ന് ഇകെവിഭാഗം സുന്നികളുടെ മുഖപത്രമായ സുപ്രഭാ...

കോഴിക്കോട് : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാമത്തെ സീറ്റ് ചോദിച്ചുവാങ്ങണമെന്ന് ഇകെവിഭാഗം സുന്നികളുടെ മുഖപത്രമായ സുപ്രഭാതം. ഇന്നത്തെ മുഖപ്രസംഗത്തിലാണ് സമസ്തയുടെ മുഖപത്രം ഈ ആവിശ്യം ഉന്നയിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ് സമവായ ശൈലി അവസാനിപ്പിക്കണമെന്നും എല്ലാം സഹിച്ച സമവായം വേണ്ടെന്നും പത്രം പറയുന്നു.

കഴിഞ്ഞ ദിവസം മുസ്ലീംലീഗ് മൂന്നാമത്തെ പാര്‍ലിമെന്ററി സീറ്റ് ആവിശ്യപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ലീഗിന്റെ ഉന്നതനേതൃത്വം തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കെപിഎ മജീദ് അടക്കമുള്ള നേതാക്കള്‍ അക്കാര്യം ആലോചിച്ചിട്ടില്ലെന്ന് പരസ്യമായി പറഞ്ഞു.

sameeksha-malabarinews

പാര്‍ട്ടിക്ക് മൂന്നാമതൊരു സീറ്റ് ന്യായമായും അവകാശപ്പെടാമെന്ന് മുസ്ലീംലീഗിലെ ഭൂരിപക്ഷം അണികളും വിശ്വസിക്കുന്നു. എന്നാല്‍ നേതൃത്വം ഇത് ആവിശ്യപ്പെടുന്നില്ല എന്നവര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അണികളുടെ വികാരമാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ലേഖനത്തില്‍ സമവായത്തിന്റെ പേരിലുള്ള നഷ്ടങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കാസര്‍കോട് സീറ്റ് നേരത്ത കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തു. ബേപ്പൂര്‍ നിയമസഭസീറ്റും ഇരവിപുരവും വിട്ടുകകൊടുത്തു. തിരുവനന്തപുരം ജില്ലയില്‍ തിരുവന്തപുരം സൗത്തും, കഴക്കുട്ടവും ഇത്തരത്തില്‍ നഷ്ടമായെന്നും പറയുന്നു. പോരാടി നേടിയ സീറ്റുകള്‍ സമവായത്തിന്റെ പേരില്‍ വിട്ടുകൊടുത്ത ചരിത്രവും പേറിയാണ് മുസ്ലീംലീഗ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നുവെന്നും പത്രം കുറ്റപ്പെടുത്തുന്നു.

നിലവില്‍ കേരളത്തിലെ ആകയുള്ള 20 സീറ്റില്‍ 16 സീറ്റില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റില്‍ മുസ്ലീംലീഗും, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും, ഒരു സീറ്റില്‍ ആര്‍എസ്പിയുമാണ് മത്സരിക്കുന്നത്.

അണികളുടെ കടുത്ത സമ്മര്‍ദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാമത്തെ സീറ്റ് ഇന്നത്തെ യോഗത്തില്‍ ലീഗ് ആവിശ്യപ്പെട്ടേക്കും.
കാസര്‍കോടോ, വയനാടോ ആയിരിക്കും ലീഗ് ആവിശ്യപ്പെടുക എന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!