ഇന്നസെന്റ് മത്സരിക്കില്ല

തൃശ്ശൂര്‍:  വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്. വീണ്ടും മത്സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണെന്നും അതിന് ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി. മനോരമ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പിസി ചാക്കോയെ തോല്‍പ്പിച്ചാണ് ഇന്നസെന്റ് വിജയിച്ചത്. മണ്ഡലം രൂപീകരിച്ച 2009ല്‍ കോണ്‍ഗ്രസിലെ ധനപാലനാണ് വിജയിച്ചത്. പൊതുവെ യുഡിഎഫ് ആഭിമുഖ്യമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇന്നസെന്റിനെ ഉപയോഗിച്ച് എല്‍ഡിഎഫ് പിടിച്ചടക്കുകയായിരുന്നു.

ഇന്നസെന്റ് മനോരമയിലനുവദിച്ച ലേഖനത്തില്‍ പാര്‍ലിമെന്റിലെ ചില എംപിമാരുടെ അവസ്ഥയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പാര്‍ലിമെന്റില്‍ പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് കൊണ്ടുവന്ന് സീറ്റിലിരുത്തുന്നത്. ഇതുകാണുമ്പോള്‍ താന്‍ സ്വയം ചോദിച്ചിട്ടുണ്ട് സുഖമായി വീട്ടിലിരുന്നുകൂടെയെന്നും എഴുതിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top