യുപിയില്‍ മഹാസഖ്യമുണ്ടായാല്‍ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വ്വേ

ലഖ്‌നൗ : വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സും, ആര്‍എല്‍ഡിയും ഒന്നിച്ചാല്‍ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വ്വേ. ബിജെപിക്ക് വന്‍ പരാജയമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത് ഇന്ത്യാ ടുഡെ മൂഡ് ഓഫ് നാഷന്‍ സര്‍വ്വേയാണ്. ഇങ്ങിനെ സഖ്യം രൂപപ്പെടുകായാണെങ്ങില്‍ അവര്‍ 80ല്‍ 75 സീറ്റും നേടുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

2014ല്‍ ബിജെപിയും സഖ്യകക്ഷിയായ അപ്‌നാദളും 80ല്‍ 73 സീറ്റും നേടിയിരുന്നു.

കോണ്‍ഗ്രസ്സ് ഒഴികെയുള്ള സഖ്യം മത്സരിച്ചാലും ബിജെപിയുടെ പരാജയത്തിന്റെ ആഴം കുറിയില്ലെന്നാണ് സര്‍വ്വേ പറയുന്നത്. അങ്ങനെയെങ്ങില്‍ ഈ സഖ്യം 58 സീറ്റും, കോണ്‍ഗ്സ്സിനും 4 സീറ്റും, ബാക്കി സീറ്റുകള്‍ ബിജെപി്-അപനാദള്‍ സഖ്യത്തിന് 18 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.

എന്നാല്‍ കോണ്‍ഗ്രസ്സിനെ കൂട്ടാത്ത സഖ്യം ബിഎസ്പിയും എസ്പിയും പ്രഖ്യാപിച്ചുകഴിഞ്ഞു. റായ്ബറേലിയിലും അമേതിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top