ഉത്തരേന്ത്യയില്‍ വലിയ തിരിച്ചടിയുണ്ടാകും: കേരളത്തില്‍ രണ്ട്‌സീറ്റെങ്കിലും പിടിക്കണമെന്ന് അമിത്ഷാ

ദില്ലി :എങ്ങിനെയെങ്ങിലും കേരളത്തില്‍ രണ്ട് സീറ്റെങ്ങിലും പിടിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തരേന്ത്യയില്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന ചില സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കേരളത്തിലെ അഞ്ചു സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ടെന്നും രണ്ടുസീറ്റെങ്കിലും വിജയമുറപ്പിക്കണമെന്നും കേരളനേതൃത്വത്തോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. പരമ്പരാഗതമായി ശക്തിയുള്ള തിരുവനന്തപുരം, ശബരിമല നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ട, പാലക്കാട്, തൃശ്ശൂര്‍, കാസര്‍കോട് സീറ്റുകളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതില്‍ തിരുവനന്തപുരവും, പത്തനംതിട്ടയും എങ്ങിനെയങ്ങിലും നേടണമെന്നാണ് ബിജെപി കരുതുന്നത്.
എന്‍എസ്എസ്സിന്റെ പിന്തുണ പത്തനംതിട്ടയിലും, തിരുവനന്തപുരത്തും ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു.

കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര മധ്യപ്രദേശ്, ഛത്തീസ്ഗഢ്, യുപി എന്നിവിടങ്ങളില്‍ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപിക്ക് ആശങ്ക. ആ കുറവ് മറ്റുള്ളിടത്തുനിന്ന് നികത്താനുള്ള പരിശ്രമമാണ് ഇവര്‍ നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top