വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കനകദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

തിരൂര്‍: അങ്ങാടിപ്പുറത്തുള്ള തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 28 ലേക്കാണ് അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിയിരിക്കുന്നത്. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ശബരിമലദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ കനകദുര്‍ഗ വീട്ടില്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. വീട്ടില്‍ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കനകദുര്‍ഗ ഇപ്പോള്‍ സഖി വണ്‍സ്‌റ്റോപ്പ് സംരക്ഷണകേന്ദ്രത്തിലാണ്. ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കനക ദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാടെടുക്കുകയായിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ച് പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് കനകദുര്‍ഗയെ സഖി വണ്‍സ്‌റ്റോപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Share news
error: Content is protected !!
Scroll to Top